+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​ട്ട​ർ​പ്പ​ട്ടി​ക: പേ​​രു ചേ​​ർ​​ക്ക​​ൽ നാ​​ളെവരെ

കോ​​ട്ട​​യം: 2019ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്തു​​ന്ന സം​​ക്ഷി​​പ്ത വോ​​ട്ട​​ർ പ​​ട്ടി​​ക പു​​തു​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള പേ​​രു ചേ​​ർ​​ക്ക​​ൽ
വോ​ട്ട​ർ​പ്പ​ട്ടി​ക: പേ​​രു ചേ​​ർ​​ക്ക​​ൽ നാ​​ളെവരെ
കോ​​ട്ട​​യം: 2019ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്തു​​ന്ന സം​​ക്ഷി​​പ്ത വോ​​ട്ട​​ർ പ​​ട്ടി​​ക പു​​തു​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള പേ​​രു ചേ​​ർ​​ക്ക​​ൽ നാ​​ളെ അ​​വ​​സാ​​നി​​ക്കും. 2019 ജ​​നു​​വ​​രി ഒ​​ന്നി​​ന് 18 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​വ​​ർ​​ക്ക് ഇ​​പ്പോ​​ൾ പ​​ട്ടി​​ക​​യി​​ൽ പേ​​ര് ചേ​​ർ​​ക്കാം.
വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ നി​​ല​​വി​​ൽ പേ​​രി​​ല്ലാ​​ത്ത​​വ​​ർ​​ക്കും പേ​​ര്, മേ​​ൽ​​വി​​ലാ​​സം തു​​ട​​ങ്ങി​​യ തെ​​റ്റ് തി​​രു​​ത്തു​​ന്ന​​തി​​നും ഈ ​​അ​​വ​​സ​​രം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി ഓ​​ണ്‍​ലൈ​​നാ​​യി പേ​​ര് ചേ​​ർ​​ക്കാ​​ൻ സാ​​ധി​​ക്കും. എ​​ല്ലാ അ​​ക്ഷ​​യ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ഇ​​തി​​നു​​ള്ള സൗ​​ക​​ര്യം ല​​ഭ്യ​​മാ​​ണ്.
പാ​​സ്പോ​​ർ​​ട്ട് സൈ​​സ് ഫോ​​ട്ടോ, പ്രാ​​യം, താ​​മ​​സം എ​​ന്നി​​വ തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ൾ, വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ നി​​ല​​വി​​ൽ പേ​​രു​​ള്ള ഒ​​രു കു​​ടും​​ബാം​​ഗ​​ത്തി​​ന്‍റെ അ​​ല്ലെ​​ങ്കി​​ൽ അ​​യ​​ൽ​​വാ​​സി​​ക​​ളു​​ടെ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ്, പ​​ക​​ർ​​പ്പ് എ​​ന്നി​​വ ഹാ​​ജ​​രാ​​ക്ക​​ണം.
ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രും ഈ ​​അ​​വ​​സ​​രം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണം. ഫോ​​ണ്‍: 0481 2560085, 8547610056, (ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ർ -ഇ​​ല​​ക്‌​​ഷ​​ൻ), 0481 2562222, 9447356966 ത​​ഹ​​സി​​ൽ​​ദാ​​ർ (കോ​​ട്ട​​യം), 04828 202300, 9496724270 (കാ​​ഞ്ഞ​​രി​​പ്പ​​ള്ളി), 0481 2425900, 9447391090 (ച​​ങ്ങ​​നാ​​ശേ​​രി), 04822 215509, 9744391317 (മീ​​ന​​ച്ചി​​ൽ), 04829 216000, 9447845263 (വൈ​​ക്കം).