![കുടുംബശ്രീ പ്രവർത്തകരുടെ ഇടപെടൽ; കുട്ടികൾക്ക് ഹാൻസ് വിൽപ്പന നടത്തിയ പ്രതി പിടിയിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മുണ്ടക്കയം: കുട്ടികൾക്ക് ഹാൻസ് വിൽപ്പന നടത്തിയ പ്രതി കുടുംബശ്രീ പ്രവർത്തകരുടെ ഇടപെടൽ മൂലം പിടിയിൽ. മുരിക്കംവയൽ സ്കൂൾ, കോളജ് പരിസരങ്ങളിലായി വിദ്യാർഥികൾക്ക് ഹാൻസ് വിൽപ്പന നടത്തി വന്ന മുണ്ടക്കയം - കരിനിലം സ്വദേശി സഹീർ ഹുസൈൻ (46) ആണ് പിടിയിലായത്. വിദ്യാർഥികൾക്ക് ഹാൻസ് വിൽപ്പന നടത്തിവരുന്നത് പല തവണ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയും കുടുംബശ്രീ പ്രവർത്തകർ താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇയാൾ പിന്നീട് വിൽപ്പന തുടങ്ങിയപ്പോൾ പോലീസിൽ പരാതിപ്പെടുകയും ഇന്നലെ സ്കൂൾ, കോളജ് പരിസരത്ത് വിൽപ്പനക്കിടയിൽ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മണ്ഡല ഭജന
മുക്കൂട്ടുതറ: തിരുവന്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാളെ വൈകുന്നേരം ഏഴിന് മണ്ഡല ഭജനയ്ക്ക് തുടക്കമാകും. എല്ലാ ദിവസവും രാത്രി ഏഴു മുതൽ ഒന്പതുവരെ മണ്ഡല ഭജന നടക്കും.
മണ്ഡല ഭജന
മുക്കൂട്ടുതറ: തിരുവന്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാളെ വൈകുന്നേരം ഏഴിന് മണ്ഡല ഭജനയ്ക്ക് തുടക്കമാകും. എല്ലാ ദിവസവും രാത്രി ഏഴു മുതൽ ഒന്പതുവരെ മണ്ഡല ഭജന നടക്കും.