![കാർഷിക ശില്പശാല സമാപിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കുടരഞ്ഞി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, കൊടുവള്ളി ബ്ലോക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാർഷിക ശില്‍പ്പശാല നടത്തി.
കൂടരഞ്ഞിയിൽ നടന്ന കാർഷിക ശില്പശാലയുടെ ഉദ്ഘാടനം ജോർജ് എം. തോമസ് എംഎൽഎ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് ടി. പുഷ്കരൻ പദ്ധതി വിശദീകരണം നടത്തി.
കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻചാർജ് ടി.കെ. നസീർ, കൃഷി ഓഫീസർ ഷബീർ അഹമ്മദ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ അഹമ്മദ് കുട്ടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ. നസീർ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
പുഷ്പ കൃഷി സാധ്യതകൾ, സുഗന്ധവിളകളുടെ കീടരോഗ നിയന്ത്രണം, വാഴ കൃഷി എന്നിവയെപ്പറ്റി യഥാക്രമം വയനാട് കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റൻഡ് പ്രഫസർ ഡോ. എ. സിമി, കിഴക്കോത്ത് കൃഷി ഓഫീസർ ടി. കെ നസീർ, താമരശേരി കൃഷി ഓഫീസർ കെ.എ. ഷിജോ എന്നിവർ ക്ലാസുകൾ നയിച്ചു.