![കാട്ടുപന്നിയെ വേട്ടയാടിയ നാലുപേർ അറസ്റ്റിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കുളത്തുപ്പുഴ: നെടുവണ്ണൂർ കടവിൽ കാട്ടുപന്നിയെ സ്ഫോടകവസ്തു ഉപയോഗിച്ച് വേട്ടയാടിപ്പിടിച്ച നാലു പേരെ അറസ്റ്റ് ചെയ്തു.
നെടുവണ്ണൂർക്കടവ് റോഡ് പുറമ്പോക്കിൽ ജി. സബു (45) കുവക്കാട് റോഡ് പുറമ്പോക്കിൽ രാജൻ (കാക്കരജുൻ -35) പതിനഞ്ചേക്കറിൽ ശ്രീജിത്ത് ഭവനിൽ ശ്രീമോൻ (24) കുറക്കാട് പുറമ്പോക്കിൽ ബാലകൃഷ്ണൻ (60) എന്നിവരാണ് അറസ്റ്റിലായത്. പതിനഞ്ചോക്കർ ഭാഗത്ത് കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയതിനാണ് കേസ്.
ഇറച്ചിയും സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച നിലയിൽ കാട്ടുപന്നിയുടെ തലയും ഇവരിൽ നിന്നും കണ്ടെടുത്തു ഇവർ നേരത്തേയും സമാനകേസിൽ പിടിക്കപ്പെട്ടിട്ടുള്ളവരും ക്രിമിനൽ കേസ് പ്രതികളുമാണെന്ന് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ.ജയൻ പറഞ്ഞു. പ്രതികളെ പുനലൂർ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .