![കാനത്തൂർ ക്ഷേത്രോത്സവം 17 മുതൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പള്ളിക്കുന്ന്: കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം 17ന് തുടങ്ങും. ക്ഷേത്രത്തിൽ നവീകരണ കലശത്തിനുശേഷം നടക്കുന്ന ശുദ്ധികലശം ഇന്നാരംഭിക്കും. ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളയടത്ത് ഈശാനൻ നന്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ശുദ്ധികലശം നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശുദ്ധികലശം 16ന് സമാപിക്കും. 16ന് വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. എല്ലാദിവസവും വിവിധ വാദ്യമേളങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കും. ഉത്സവം 19ന് സമാപിക്കും. 20ന് ദ്വാദശി വാരണ ചടങ്ങ് ഉണ്ടായിരിക്കും. ഉത്സവദിവസങ്ങളിലും ദ്വാദശി ദിനവും ഉച്ചയ്ക്ക് 12.45ന് പ്രസാദ സദ്യയുമുണ്ടായിരിക്കും.