![ശബരിമലയിൽ യുക്തിസഹമായ തീരുമാനം വേണം: സുധാകരൻ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോഴിക്കോട്: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യുക്തിസഹമായ തീരുമാനം എടുക്കാന്‍ തയാറാകണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്.
നവോത്ഥാനനായകരുടെ പ്രതിപുരുഷവേഷം കെട്ടാനാണ് പിണറായി ശ്രമിക്കുന്നത്. വൈകാരികമായ വിഷയമെന്നനിലയില്‍ ശബരിമലപ്രശ്ന പരിഹാരത്തിന് ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അയോധ്യയെ ഉപയോഗിക്കുന്നതു പോലെ ശബരിമലയേയും ഉപയോഗിക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്നും സുധാകരൻ പറഞ്ഞു.