മാന്നാനം: വിശുദ്ധ ചാവറ പിതാവിന്റെ സന്നിധിയായ ആശ്രമ ദേവാലയത്തിൽ ചാവറയച്ചന്റെ അനുഗ്രഹസാനിധ്യം നിറഞ്ഞു നിൽക്കുകയാണന്ന് ഫാ. സേവ്യർഖാൻ വട്ടായിൽ. അഭിഷേകാഗ്നി ബൈബിൾ കണ്‍വൻഷനിൽ സമാപന ദിവസമായ ഇന്നലെ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
അഭിഷേകാഗ്നി കണ്വൻഷൻ സമാപിക്കുന്പോൾ ദൈവാനുഗ്രഹത്താൽ സമൃദ്ധമായ മണ്ണായി ഇവിടം അനുഭവപ്പെടുകയാണ്. കൂടുതൽ അനുഗ്രഹങ്ങൾ ഈ വിശുദ്ധൻ മുഖേന ഇവിടെ വർഷിക്കപ്പെടുകയാണ്. സമൂഹത്തിനു ദൈവവചനം പങ്കുവയ്ക്കാനാണു വിശുദ്ധ ചാവറ പിതാവ് തന്റെ ജീവിതം സമർപ്പിച്ചത് ആ സമർപ്പണമാണ് ദൈവത്തിന്റെ പ്രീതിയ്ക്ക് കാരണമായതെന്നും അദേഹം പറഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നിനു ഗാനശുശ്രൂഷയോടെ കണ്വൻഷൻ ആരംഭിച്ചു. തുടർന്ന് മാന്നാനം സെന്റ് ജോസഫ് ആശ്രമം പ്രിയോർ ഫാ. സ്കറിയ എതിരേറ്റ് സിഎംഐയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് ആരാധനയും വചന പ്രഘോഷണവും നടത്തി.