![കോഴിമാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോവളം: തിരുവല്ലം പാച്ചല്ലൂർ ബൈപാസിൽ കോഴി മാലിന്യം നിക്ഷേപിച്ചു .ഇന്നലെ രാവിലെയാണ് കൊല്ലംതറ ജംഗ്ഷനു സമീപം ബൈപാസിനരികിൽ പ്ലാസ്റ്റിക്ചാക്കുകളിൽ നിറച്ച മാലിന്യം തള്ളിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുർഗന്ധം വമിയ്ക്കുകയും വിവരം നഗരസഭാധികൃതരെ അറിയിയ്ക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ചാക്കുകെട്ടുകൾ നാട്ടുകാരുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മറവ് ചെയ്തു.