![നെടുമങ്ങാട് ബൈബിൾ കണ്വൻഷൻ സമാപിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
നെടുമങ്ങാട്: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കരിസ്മാറ്റിക് റിന്യൂവൽ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഒൻപതാമത് നെടുമങ്ങാട് മേഖലാ ബൈബിൾ കണ്വൻഷൻ സമാപിച്ചു.
പ്രസിദ്ധ ധ്യാനഗുരു ഫാ. ആന്റണി പയ്യപ്പിള്ളിയുടെയും ടീമിന്റെയും നേതൃത്വത്തിൽ നെടുമങ്ങാട് നവജ്യോതി അനിമേഷൻ സെന്റർ ഗ്രൗണ്ടിലായിരുന്നു ബൈബിൾ കണ്വൻഷൻ.ബൈബിൾ കണ്‍വൻഷനു സമാപനം കുറിച്ചുള്ള പൊന്തിഫിക്കൽ സമൂഹദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ മുഖ്യകാർമികത്വം വഹിച്ചു.
മോണ്‍. റൂഫസ് പയസ്ലീൻ, ഫാ. അൽഫോൻസ് ലിഗോരി, ഫാ. ആന്റണി പയ്യപ്പള്ളി, ഫാ. അനീഷ്, ഫാ. നിക്സണ് രാജ്, ഫാ. ജോസഫ് രാജേഷ്, ഫാ. ജൻസണ്‍ സേവ്യർ ഫാ. യോഹന്നാൻ വിൽഫ്രഡ് കപ്പൂച്ചിൻ, ഫാ. ഷജൻ , ഫാ. ബെനഡിക്ട് തുടങ്ങിയവർ സഹകാർമ്മികരായി.
ദൈവ വചനത്തിന്റെ സമൃദ്ധിയിൽ നമ്മുടെ ജീവിതങ്ങളെ കൂടുതൽ ക്രിസ്തോത്മുഖമായി മാറ്റുവാൻ എല്ലാപേർക്കും സാധിക്കട്ടെയെന്ന് ബിഷപ് വിൻസെന്റ് സാമുവൽ ആഹ്വാനം ചെയ്തു.