പന്മന : പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി ഇന്ന് ആചരിക്കും. പതിനായിരക്കണക്കിന് ഭക്തരാണ് ഷഷ്ഠി വ്രതം അനുഷ്ഠിക്കാനായി ഇവിടെ എത്തുന്നത്.
പുലര്‍ച്ചെ മുതല്‍ തന്നെ മുരുക മന്ത്രങ്ങള്‍ ഉരുവിട്ട് ദേവനെ ദര്‍ശിക്കാനായി നീണ്ട നിര ഉണ്ടാകും. പടച്ചോറ് നിര്‍മാണത്തിന്റെ പ്രവര്‍ത്തികള്‍ തിങ്കഴാഴ്ച രാത്രി തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സേന, ക്ഷേത്രോപദേശക സമിതി പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഭക്തര്‍ക്ക് ലഭിക്കും. സ്കന്ദ ഷഷ്ഠിയോടനുബന്ധിച്ച് സ്കന്ദപുരാണ വിചാര സത്രത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് രാവിലെ 9.30 ന് സേതുലക്ഷ്മി പുരം വിമല്‍രാജ് മരുകന്റെ സൂര്യ സൈന്യാധിപ പ്രഭാവം, സ്കാന്ദ ഷഷ്ഠി വത്രം എന്നി വിഷയത്തിലും ഉച്ചയ്ക്ക് 1.10 ന് തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിട്ടേജ് ഡയറക്ടര്‍ ഡോ.എന്‍.ഗോപാലകൃഷ്ണന് എന്നിവരുടെ ആധ്യാത്മിക പ്രഭാഷണം നടക്കും. ഉച്ചയകഴിഞ്ഞ 2.30 ന് ഷഷ്ഠി പൂജ നടക്കും. രാത്രി 8.30 ന് കുചേലവൃത്തം കഥകളിയും അരങ്ങേറും.