![മാന്നാനം സെന്റ് എഫ്രേമും കൊരട്ടി എൽഎഫും ജേതാക്കൾ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊടകര: സഹൃദയ എൻജിനിയറിംഗ് കോളജിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ മാന്നാനം സെന്റ് എഫ്രേമും കൊരട്ടി എൽഎഫും ജേതാക്കളായി.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് എഫ്രേം എച്ച്എസ്എസ്, കൊരട്ടി എൽഎഫ് കോണ്‍വന്റ് എച്ച്എസിനെ തോല്പിച്ചു. സ്കോർ (58-50). പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊരട്ടി എൽഎഫ് കോണ്‍വന്റ് എച്ച്എസ് സ്കൂൾ കാലടി സെന്റ് ജോസഫ് എച്ച്എസ്എസിനെ തോല്പിച്ചു. സ്കോർ (34-20). കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള 15 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.
ജേതാക്കൾക്കു ബിഷപ് മാർ ജയിംസ് പഴയാറ്റിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപ കാഷ് അവാർഡും സമ്മാനിച്ചു. വിജയികൾക്കു സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ് പാറേമാൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫിനാൻസ് ഓഫീസർ ഫാ. തോമസ് വെളക്കനാടൻ, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ പ്രഫ. സി.യു. വിജയ്, കണ്‍വീനർ പ്രഫ. ദീപക് ജോസഫ്, ഡോ. ആർ. സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.