ചവറ സൗത്ത്: കൊല്ലം രൂപതയിലെ വിവിധ സെമിനാരികളിൽ പഠിച്ച അൽമായരായ പൂർവ വിദ്യാർഥികളുടെ ജില്ലാതല സംഗമം ലൂർദ്പുരം പള്ളിയിൽ നടന്നു.
അൽമായരായ മരിയ ശുശ്രൂഷകർ നയിച്ച അഖണ്ഡജപമാല സമർപ്പണം ഇടവക വികാരി ഫാ.ലാസർ എസ്. പട്ടകടവ് ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴിന് പ്രഭാത ദിവ്യബലി പാവുന്പ ഇടവക വികാരി ഫാ.പ്രേം ഹെൻട്രി അർപ്പിച്ചു.
കൂട്ടായ്മ കണ്‍വീനർമാരായ സാബു ബനഡിക്ട്, സി. എസ്. ജോണ്സണ് എന്നിവർ നയിച്ച ദിവ്യകാരുണ്യ ആരാധന നടന്നു. ഉച്ചയ്ക്കു 12ന് കൃതജ്ഞതാ സമൂഹബലിയ്ക്കു കോയിവിള ഇടവക വികാരി ഫാ.ജോർജ് റോബിൻസണ്‍ നേതൃത്വം നൽകി. സ്നേഹവിരുന്നിനെ തുടർന്നു നടന്ന പ്രത്യാശ കിരണം ഒത്തുചേരൽ തുപ്പാശേരി സാബു ഉദ്ഘാടനം ചെയ്തു.
വി.റ്റി. കുരീപ്പുഴ അധ്യക്ഷത വഹിച്ചു. രാജീവ് ബി, സാബു ബനഡിക്റ്റ്, ആന്റണി പി.എഫ്, റോക്സി എച്ച്, സജീവ് പരിശവിള, ബ്രിജേഷ് ബി, എഡിസണ് ഇ, വിനോദ് ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം ആറിന് സായാഹ്ന പൂജ ഡെലഗേറ്റ് പ്രൊവിൻഷ്യൽ ഫാ. റോബിൻസണ്‍ അർപ്പിച്ചു. കാർമൽ ആശ്രമം സുപ്പീരിയർ ഫാ.ആൽബർട്ട് പീറ്റർ മരിയൻ സന്ദേശം നൽകി. സന്ധ്യ നമസ്കാര ശേഷം തെളിയിച്ച മെഴുകുതിരികളുമായി മരിയൻ പ്രദക്ഷിണവും പുഷ്പാർച്ചനയും നടന്നു.