മരങ്ങാട്ടുപിള്ളി: സ്ഥാപിതമായിട്ട് ആറര പതിറ്റാണ്ട് പൂർത്തിയാകുന്ന മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് സഫയർ ജൂബിലിക്കു തിരിതെളിഞ്ഞു. ബാലസംഗമത്തോടെയാണ് ഒരാഴ്ചത്തെ കർമപരിപാടികൾക്കു തുടക്കംകുറിച്ചത്. ബാലസംഗമത്തിൽ 14 വാർഡുകളിൽനിന്നായി അഞ്ചിനും 17 നും ഇടയിൽ പ്രായമുള്ള നൂറോളം കുട്ടികൾ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് കെ.കെ. അലക്സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു ഉദ്ഘാടനം ചെയ്തു. തുടർന്നു വിവിധ വിഷയങ്ങളിൽ ഏലിയാമ്മ തോമസ്, അഡ്വ. ഗോപാലകൃഷ്ണൻ മങ്കര, പി.എസ്. സുമോദ് എന്നിവർ ക്ലാസെടുത്തു. ബാലസഭാംഗങ്ങൾക്കായി ചിത്രരചന, കവിതാപാരായണം, നാടൻപാട്ട്, ലളിതഗാനം എന്നീ മത്സരങ്ങളും നടത്തി.
ബാലസംഗമത്തിന്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ നിർമല ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷന്മാരായ സിൽബി ജെയ്സൺ, ജോണി നെല്ലരി, ഓമന ശിവശങ്കരൻ, മെംബർമാരായ പി.കെ. ഹരിദാസ്, ദീപാ ഷാജി, ഡോ. റാണി ജോസഫ്, മാർട്ടിൻ അഗസ്റ്റിൻ, മാത്തുക്കുട്ടി ജോർജ്, ജോർജ് ചെട്ടിയാശേരി, ശ്യാമള മോഹനൻ, റെജി കുളപ്പിള്ളി, സി.പി. രാഗിണി, സിഡിഎസ് ചെയർപേഴ്സണ് സാലി ജോർജ്, അസി. സെക്രട്ടറി റാണി തണ്ടാർ തുടങ്ങിയവർ പ്രസംഗിച്ചു.
ജൂബിലിയുടെ ഭാഗമായി നാളെ ഭിന്നശേഷിക്കാരുടെ സംഗമം നടത്തും. രാവിലെ 10.30 ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി ഉദ്ഘാടനം ചെയ്യും. തോംസൺ വി. ജോസ് ക്ലാസെടുക്കും.