![വാറ്റുപകരണങ്ങളും ചാരായവും പിടികൂടി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പൂഞ്ഞാർ: കല്ലേക്കുളത്ത് വീട്ടിൽനിന്നും ചാരായവും വാഷും വാറ്റുപകരണങ്ങളും ഈരാറ്റുപേട്ട എക്സൈസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂഴയിൽ തങ്കച്ചനെ അറസ്റ്റു ചെയ്തു. 100 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ, 15 ലിറ്റർ ചാരായം എന്നിവയും പിടിച്ചെടുത്തു. തങ്കച്ചന്റെ ബന്ധു അഖിലിനെയും സുഹൃത്ത് ജോയിയെയും കഴിഞ്ഞദിവസം ഈരാറ്റുപേട്ട കൊണ്ടൂരിൽനിന്നു ചാരായവുമായി എക്സൈസ് പിടികൂടിയിരുന്നു. ഇവരിൽനിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഈരാറ്റുപേട്ട റേഞ്ച് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, അസി. റേഞ്ച് ഓഫീസർ രാഹുൽ രാജ് ഉണ്ണി മൈക്കിൾ, ശ്യാം ശശിധരൻ, ഹാഷിം, ആര്യ പ്രകാശ്, സിബി, മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കഞ്ചാവുമായി പിടിയിൽ
പാലാ: ഒരു കിലോ കഞ്ചാവുമായി 63 കാരന് പിടിയിൽ. വണ്ടിപ്പെരിയാര്‍ പശുമലമുക്ക് നല്ലതമ്പി കോളനിയില്‍ നാഗരാജിനെയാണ് പാലാ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എം. മജുവും സംഘവും ഇന്നലെ കിടങ്ങൂരില്‍ നിന്ന് പിടികൂടിയത്. വന്‍ മാഫിയകള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് നാഗരാജ്. കോട്ടയം ജില്ലാ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.