പാലാ: കത്തോലിക്ക കോൺഗ്രസ് പാലാ രൂപതാസമിതിയുടെ ആഭിമുഖ്യത്തിൽ ജാഗ്രതാസംഗമവും സൈബർ ആക്ഷൻ ഫോറം രൂപീകരണവും ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് പാലാ ഷാലോം പാസ്റ്ററൽ സെന്റർ ഹാളിൽ നടത്തും.
മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നടക്കുന്ന ഗൂഢോദ്ദേശ്യപരമായ സഭാവിരുദ്ധ പ്രചാരണങ്ങളെ തിരിച്ചറിയുന്നതിനും യുക്തമായ ഇടപെടലുകൾ നടത്തുന്നതിനുമായാണു കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സൈബർ ആക്ഷൻ ഫോറം രൂപീകരിക്കുന്നത്.
രൂപതയിലെ വിവിധ ഇടവകകളിൽനിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളും മറ്റു സംഘടനാ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ആക്ഷൻ ഫോറം. സീറോ മലബാർ ചർച്ച് ഇന്റർനെറ്റ് മിഷൻ ടീം അംഗങ്ങളായ ഫാ. ജോബി മാപ്രക്കാവിൽ, ഫാ. ജിയോ കടവി, ബെന്നി ആന്റണി എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകും. തുടർ പരിശീനങ്ങളും വിവിധ കർമപദ്ധതികളും ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടും.
ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സമ്മേളനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിക്കും. റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഇമ്മാനുവൽ നിധീരി, സാജു അലക്സ്, സാബു പൂണ്ടിക്കുളം, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, അരുൺ പോൾ മണ്ഡപത്തിൽ, സാന്റോ പുല്ലാട്ട്, പി.സി. ജോസഫ് പുളിക്കീൽ, ജോബിൻ പുതിയിടത്തുചാലിൽ, രാജേഷ് പടിഞ്ഞാറയിൽ, അഡ്വ. സണ്ണി മാന്തറ, റോബിൻ ജോൺസ്, ജയിംസ് കുറ്റിക്കോട്ടിൽ, ജോയി കളപുരക്കൽ, ജോസഫ് വെട്ടിക്കൽ എന്നിവർ നേതൃത്വം നൽകും.