കരൂർ: കരൂർ സേക്രട്ട് ഹാർട്ട് ഇടവകയിലെ വിൻസെന്റ് ഡി പോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകി. ഇടവകാംഗമായ മനോജ് കിഴക്കേപറന്പിലിനാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് നിർമിച്ചു നൽകിയത്. വിൻസെന്റ് ഡി പോൾ അംഗങ്ങളുടെ സംഭാവനയും ധനസഹായസമാഹരണവും ചേർത്താണ് വീട് നിർമിക്കുന്നതിനാവശ്യമായ തുക കണ്ടെത്തിയത്.
വീടിന്റെ വെഞ്ചിരിപ്പും താക്കോൽദാനവും കഴിഞ്ഞ ദിവസം പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവഹിച്ചു. വികാരി ഫാ.ജോസഫ് കൊച്ചുപറന്പിൽ, വിൻസെന്റ് ഡി പോൾ രൂപത സംഘം പ്രസിഡന്റ് പ്രഫ. കെ.കെ. ജോസ്, ഏരിയ കൗണ്‍സിൽ പ്രസിഡന്റ് തങ്കച്ചൻ കാപ്പിൽ, കരൂർ യൂണിറ്റ് പ്രസിഡന്റ് വിനോദ് കാടൻകാവിൽ, സെക്രട്ടറി സ്റ്റീഫൻ പള്ളിക്കതൈയിൽ, രാജു പുത്തൻപുരയിൽ, ഫ്രാൻസിസ് മൈലാടൂർ തുടങ്ങിയവർ നേതൃത്വം നൽകി.