![കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പൊൻകുന്നം: മൂവാറ്റുപുഴ - പുനലൂർ റോഡിൽ ചിറക്കടവ് പുളിമൂടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ ചാലക്കുടി സ്വദേശി സംഗീതി(25)നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മല്ലപ്പള്ളിയിലേക്ക് പോകുകയായിരുന്ന കാർ എതിരേ വന്ന ബൈക്കുമായി ഇന്നലെ പുലർച്ചെ 5.30 ാടെയാണ് കൂട്ടിയിടിച്ചത്. അപകടം നടന്നയുടൻ സംഗീതിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴഞ്ചേരിയിലേക്ക് കൊണ്ടുപോയി. പൊൻകുന്നം പോലീസ് സ്ഥലത്ത് എത്തി.
കന്നുകുട്ടി പരിപാലനപദ്ധതി
എലിക്കുളം: പഞ്ചായത്തിൽ കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടവർ രേഖകൾ 15നു മുന്പ് കൂരാലിയിലെ മൃഗാശുപത്രിയിൽ എത്തിക്കണം. റേഷൻകാർഡ്, ആധാർ എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം.