![മണിമലയില്‍ സംസ്ഥാനത്തെ ആദ്യ 33 കെവി ഇന്‍ഡോര്‍ സബ്സ്റ്റേഷന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മണിമല: സംസ്ഥാനത്തെ ആദ്യ 33 കെവി ഇന്‍ഡോര്‍ സബ്സ്റ്റേഷന് 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് നാടിന് സമര്‍പ്പിക്കുമെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു. മണിമല, വെള്ളാവൂര്‍, കങ്ങഴ, ചിറക്കടവ്, റാന്നി, കോട്ടാങ്ങല്‍ പഞ്ചായത്തുകളിലെ ഏകദേശം 50000 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
മേഖലകളിലെ ദീര്‍ഘകാലമായിട്ടുള്ള വോള്‍ട്ടേജ് ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. മദ്രാസ് ഐ ഐ ടിയുടെ സാങ്കേതിക സഹായത്തോടെ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയില്‍ ഗ്ലാസ് ഫൈബര്‍ റീഇന്‍ഫോഴ്സ്ഡ് ജിപ്സം പാളികളാല്‍ നിർമിച്ച സബ്സ്റ്റേഷന് 10 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ 33 കെവി ഇന്‍ഡോര്‍ സബ് സ്റ്റേഷന് എന്ന പ്രത്യേകതയും ഇതിനുണ്ട്.
മണിമല പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സബ്സ്റ്റേഷനും അനുബന്ധമായി പണികഴിപ്പിച്ച മണിമല ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടവും വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ഡോ.എന്‍.ജയരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. റാന്നി എംഎല്‍എ രാജു ഏബ്രഹാം മുഖ്യാതിഥിയാകും.