![ടൗൺ റിംഗ് റോഡ്: ആദ്യഭാഗം ടാറിംഗ് നാളെ മുതൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പാലാ: ടൗണ്‍ റിംഗ് റോഡിന്റെ ആദ്യഭാഗം ടാറിംഗ് 12 ന് ആരംഭിക്കും. കടപ്പാട്ടൂർ മുതൽ കത്തീഡ്രൽ-മുത്തോലി റോഡു വരെയുള്ള ഒരു കിലോമീറ്റർ ഭാഗമാണ് ആദ്യഘട്ടത്തിൽ ആധുനിക നിലവാരത്തിൽ ടാർ ചെയ്യുന്നത്. കത്തീഡ്രൽ-മുത്തോലി റോഡു മുതൽ പന്ത്രണ്ടാംമൈൽ വരെയുള്ള റോഡിന്റെ നിർമാണം ധൃതഗതിയിൽ പൂർത്തിയായിവരികയാണ്. ശബരിമല തീർഥാടനം 17 ന് ആരംഭിക്കുന്നതിനു മുൻപായി ആദ്യഭാഗം ടാറിംഗ് പൂർത്തിയാക്കാനാണ് പൊതുമരാമത്ത് അധികൃതരുടെ ശ്രമം.
കടപ്പാട്ടൂർ ഇടത്താവളത്തിലേക്കുള്ള സൗകര്യം വർധിപ്പിക്കുന്നതാണ് ടൗണ്‍ റിംഗ് റോഡ് പദ്ധതി. കടപ്പാട്ടൂർ മുതൽ പന്ത്രണ്ടാംമൈൽ വരെ 2.320 കിലോമീറ്റർ റോഡ് ഏഴരമീറ്റർ വീതിയിലാണ് നിർമിക്കുന്നത്. പത്തു കോടിയോളം രൂപയാണ് റോഡ് നിർമാണത്തിനായി വകയിരുത്തിയിട്ടുള്ളത്. റോഡ് നിർമാണത്തിനാവശ്യമായ മണ്ണെടുക്കുന്നതു സംബന്ധിച്ച വിവാദങ്ങൾ മൂലമാണ് റോഡ് പൂർത്തിയാകാൻ കാലതാമസം നേരിട്ടത്. കത്തീഡ്രൽ- മുത്തോലി റോഡു മുതൽ പന്ത്രണ്ടാംമൈൽ വരെയുള്ള റോഡിന്റെ സംരക്ഷണഭിത്തി നിർമാണവും മണ്ണിട്ട് ഉയർത്തുന്നത് ഉൾപ്പെടെയുള്ള ജോലികളും പൂർത്തിയായി വരികയാണ്.
ഏറ്റുമാനൂർ-പാലാ സംസ്ഥാനപാതയിൽ കടപ്പാട്ടൂരിൽ നിന്ന് മീനച്ചിലാർ കടന്ന് പൊൻകുന്നം റോഡിലെ പന്ത്രണ്ടാംമൈലിലേക്ക് ചുരുങ്ങിയ ദൂരത്തിൽ സുഗമമായപാത തുറക്കുന്നതാണ് ടൗണ്റിംഗ് റോഡിന്റെ പ്രഥമഘട്ടം. മണ്ഡലകാലത്ത് കടപ്പാട്ടൂരിലെത്തുന്ന വാഹനങ്ങൾക്ക് പാലാ നഗരത്തിൽ പ്രവേശിക്കാതെ പൊൻകുന്നം റോഡിലെത്താം.
ശബരിമല തീർഥാടകർക്ക് മാത്രമല്ല കോട്ടയം ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്കും ടൗണിലെ ഗതാഗതത്തിരക്കിൽ ഉൾപ്പെടാതെ പൊൻകുന്നം ഭാഗത്തേക്ക് ഇതുവഴി പോകാം. കടപ്പാട്ടൂർ മുതൽ കത്തീഡ്രൽ -മുത്തോലി റോഡുവരെയുള്ള ഭാഗം ടാർ ചെയ്യുന്നതോടെ എല്ലാവാഹനങ്ങൾക്കും ഇതുവഴി പൊൻകുന്നം റോഡിലേക്കും പാലാ-കൊടുങ്ങൂർ റോഡിലേക്കും പ്രവേശിക്കാം.