![കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിൽ ഡ്രൈവർ ജീവനൊടുക്കിയ നിലയിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊട്ടാരക്കര: കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിൽ എംപാനൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ. കിഴക്കേക്കര കല്ലുവിളപുത്തെൻ വീട്ടിൽ കൃഷ്ണപിള്ളയുടെ മകൻ ഓമനക്കുട്ടൻ (51) ആണ് ജീവനൊടുക്കിയത്. ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാമത്തെ നിലയിലാണ് ഓമനക്കുട്ടനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഓമനക്കുട്ടൻ വർഷങ്ങളായി കുടുംബത്തോടൊപ്പം ലോട്ടസ് റോഡിലുള്ള വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സാമ്പത്തികമായ ബുദ്ധിമുട്ടിലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. സംസ്കാരം പെരുംകുളത്തു ഭാര്യ വീട്ടിൽ നടത്തി. ഭാര്യ: പ്രസന്ന. മക്കൾ : ആര്യ, ആതിര. മരുമകൻ: വിഷ്ണു