ചവറ : ഇരുചക്രവാഹനത്തിൽ മത്സ്യവുമായി വരികയായിരുന്ന തൊഴിലാളി വാഹനാപകടത്തിൽ മരിച്ചു. ചവറ പന്മനകോലം ഷെമീന മൻസിലിൽ കമറുദീൻ കുഞ്ഞ് ( 62 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 .15ന് ദേശീയപാതയിൽ നീണ്ടകര പരിമണത്ത് ആയിരുന്നു അപകടം. നീണ്ടകര ഹാർബറിൽ നിന്നും കച്ചവടത്തിനായി മത്സ്യവുമായി വരികെ കമറുദീൻ സഞ്ചരിച്ച ഇരുചക്രവാഹനവും മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുചക്രവാഹന യാത്രികനായ ചവറ തെക്കുംഭാഗം സ്വദേശി പ്രവീൺ കുമാറിന് പരിക്കേറ്റു. അപകടത്തെത്തുടർന്ന് കമറുദീന്റെ ബൈക്കിൽ എതിരെ വരികയായിരുന്ന കാർ തട്ടുകയും ചെയ്തു. തുടർന്ന് അവിടെ ഉണ്ടായിരുന്നവർ ഇദ്ദേഹത്തെ നീണ്ടകര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം പോരുക്കര ജമാഅത്തിൽ ഖബറടക്കി. അപകടത്തിൽ മൂന്നു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഭാര്യ :ഹൗലത്ത് ബീവി. മക്കൾ : നവാസ് ,ഷമീർ, ഷെറീന, ഷമീന , മരുമകൾ: സുധീർ, ഷമീർ, റബിയ.