അഞ്ചല്‍ : അഞ്ചലില്‍ പ്ലസ്വൺ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആർച്ചൽ കുരുവിതോട്ടത്തിൽ വീട്ടിൽ രേഖ - അനിൽകുമാർ ദമ്പതികളുടെ മകൾ അനുപമയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. അനുപമ പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. അമ്മ ഇളയ മകളെ സ്കൂളിൽ അയച്ചിട്ട് തിരികെവരുമ്പോൾ വിളിച്ചിട്ട് മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ അനുപമയെ കണ്ടത്. അഞ്ചൽ സിഐ സതികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലും സ്കൂളിലും എത്തി മൊഴി രേഖപ്പെടുത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംസ്കാരം ഇന്നു നടക്കും.