കോട്ടയം: സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികം നടത്തി. എഴുത്തുകാരി അരുന്ധതി റോയി ഉദ്ഘാടനം ചെയ്തു. പ്രളയകാലത്തു രക്ഷാപ്രവർത്തനം നടത്തി പ്രായമായവർക്കു ബോട്ടിൽ കയറാൻ സ്വന്തം ശരീരം ചവിട്ടുപടിയായി നൽകിയ കെ.പി. ജയ്സലിനെയും സ്വാന്തനത്തിലെ അന്തേവാസികളെ കരാട്ടെ അഭ്യസിപ്പിക്കുന്ന എം. സുരേന്ദ്രൻ നായരേയും അരുന്ധതി റോയി ആദരിച്ചു. മുടിയൂർക്കര പള്ളി വികാരി ഫാ.ജയിംസ് കലയംകണ്ടം അധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സ്വാന്തനം മാനേജിംഗ് ട്രസ്റ്റി ആനി ബാബു, തോമസ് ചാഴികാടൻ, സിന്ധു ഗോപാലാകൃഷ്ണൻ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ്, കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശേരി, ഫാ.സോണി മുണ്ടുനടയ്ക്കൽ, മാത്യു കൊല്ലമലക്കരോട്ട്, ജോളി അടിമത്ര എന്നിവർ പ്രസംഗിച്ചു.