പേരാവൂർ: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന വാർഷിക സമ്മേളനവും ജയ്സണ് മർക്കോസ് അനുസ്മരണവും നാളെ പേരാവൂരിൽ നടക്കും. രാവിലെ 8.50 ന് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം പതാകയുയർത്തും. തുടർന്ന് ജയ്സണ് മർക്കോസിന്റെ കബറിടത്തിൽ പ്രാർഥന നടക്കും. 10.45 ന് നടക്കുന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിൽ വിവിധ രൂപതകളിൽനിന്നുള്ള ഭാരവാഹികൾ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 1.30 ന് പ്രശസ്ത ഗാനരചയിതാവും സംഗീതസംവിധായകനുമായ ബേബി ജോണ് കലയന്താനി ക്ലാസ് നയിക്കും. 2.30 ന് സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടക്കുന്ന വാർഷികസമ്മേളനം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഡയറക്ടർ ഫാ. ജോബി പൂച്ചുക്കണ്ടത്തിൽ സ്വാഗതമാശംസിക്കും. രഞ്ജിത്ത് മർക്കോസ് അനുസ്മരണ പ്രഭാഷണം നടത്തും.
പ്രവർത്തനവർഷത്തെ കുഞ്ഞേട്ടൻ പുരസ്കാരം ബേബി ജോണ് കലയന്താനിക്ക് സമ്മാനിക്കും. 2017-18 പ്രവർത്തനവർഷത്തെ മികച്ച രൂപതകൾക്കും മേഖലകൾക്കും ശാഖകൾക്കുമുള്ള പുരസ്കാരങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്യും. ദേശീയ-സംസ്ഥാന ഭാരവാഹികളും വിവിധ രൂപതകളിൽനിന്നുള്ള ഭാരവാഹികളും ആതിഥേയരായ പേരാവൂർ ശാഖ, മേഖല, ഇരിട്ടി റീജൺ എന്നിവിടങ്ങളിൽനിന്നുള്ള ഭാരവാഹികളും പ്രവർത്തകരും വാർഷികസമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം നാലോടെ സമ്മേളനം സമാപിക്കും.