കോട്ടയം: പെൻഷൻതുക വർധിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ച് അങ്കണവാടി പെൻഷനേഴ്സ് അസോസിയേഷൻ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. 14ന് രാവിലെ 11ന് നഗരസഭാ ചെയർപേഴ്സൻ ഡോ. പി.ആർ. സോന ധർണ ഉദ്ഘാടനം ചെയ്യും. പാന്പാടി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് മാത്തച്ചൻ താമരശേരി പ്രഭാഷണം നടത്തും.
അങ്കണവാടി വർക്കർക്ക് 5,000 രൂപയും ഹെൽപ്പർക്ക് 3,000 രൂപയുമായാണ് സർക്കാർ വർധിപ്പിച്ചത്. ഇതിന് ആനുപാതികമായി പെൻഷൻകാർക്കും വർധന വരുത്തണം. രോഗബാധിതരായ അങ്കണവാടി ജീവനക്കാർക്ക് മെഡിക്കൽ അലവൻസും പരിചരിക്കുന്നവർക്ക് അലവൻസും നൽകണം. ക്ഷേമനിധിയിൽനിന്ന് പെൻഷൻ അവസാനിപ്പിച്ച് സർക്കാർ നേരിട്ട് അങ്കണവാടി ജീവനക്കാർക്ക് പെൻഷൻ കൊടുക്കുന്ന സംവിധാനമുണ്ടാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ അന്നമ്മ ചെറിയാൻ, കെ.കെ. ശാന്തമ്മ, ഗ്രേസി മാത്യു, എൻ.കെ. ലീലാമണി എന്നിവർ പങ്കെടുത്തു.