മുക്കം: മാവൂര്‍ മേഖലയില്‍ വ്യാപകമായി കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ദുരിതത്തില്‍ . രാത്രി സമയങ്ങളില്‍ കൂട്ടമായെത്തുന്ന പന്നികള്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിപ്പിക്കുകയാണ്.
മാവൂര്‍ മീന്മുള്ളും പാറയില്‍ തെക്കേവളപ്പില്‍ - വെളുത്തേടത്ത് അബ്ദുള്ളയുടെ വിളവെടുക്കാല് ആയ കപ്പ, കൂവ്വ, കൈതചക്ക, കാച്ചില് , വാഴ, തുടങ്ങിയവ യാണ്ഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ പലരും കൃഷിയില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. തൊട്ടടുത്ത താത്തൂര്‍ പൊയില്‍ പ്രദേശത്തും പന്നി ശല്യം രൂക്ഷമാണ്. ഗ്രാസിം ഭൂമിയില്‍ ഉള്‍പ്പെടെ ആളൊഴിഞ്ഞ പറമ്പുകളില്‍ നിന്നാണ് പ്രധാനമായും പന്നികള്‍ എത്തുന്നത്. ഇതോടെ രാത്രി ആളുകള്‍ പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ് .