കോടഞ്ചേരി: ഗ്ലോബൽ ഇക്കണോമിക് പ്രോഗ്രസ് ആൻഡ് റിസർച്ച് അസോസിയേഷന്റെ 'ഭാരത് രത്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം ഗോൾഡ് മെഡൽ അവാർഡ് ജിനു ഫ്രാൻസീസ് മുൻ കേന്ദ്രമന്ത്രി ഡോ. ആർ. വേലുവിൽ നിന്നും ഏറ്റുവാങ്ങി.
കാലിഫോർണിയ യൂണിവേഴ്സിറ്റി ഡെലിഗേറ്റ്സ്, അണ്ണാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, ജസ്റ്റിസ് തുടങ്ങിയ നിരവധി പ്രമുഖർ സംബന്ധിച്ചു. വ്യക്തിഗത നേട്ടത്തിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നൽകിയ സംഭാവനയ്ക്കുമാണ് അവാർഡ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇരുപത് പേർ അവാർഡിന് അർഹരായിരുന്നു. നേട്ടത്തിനർഹനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആണ് കോടഞ്ചേരി സ്വദേശി കുമ്മിണിയിൽ ജിനു ഫ്രാൻസീസ്. ചെന്നൈയിലെ ഹോട്ടൽ ചന്ദ്ര പാർക്കിൽ വച്ചാണ് അവാർഡ് വിതരണ ചടങ്ങ് നടന്നത്.
ഭാരവാഹികളെ തെരഞ്ഞെടുത്തു
കോടഞ്ചേരി : ജനാധിപത്യ കേരളാകോൺഗ്രസ് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ജോർജ് എം തോമസ് മച്ചുകുഴിയിൽ (മണ്ഡലം പ്രസിഡന്റ്), ജസ്റ്റിൻ ജോസ് (സെക്രട്ടറി ), സനിമോൻ പുള്ളിക്കാട്ട് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ ജോയി വെള്ളമാക്കൽ അധ്യക്ഷത വഹിച്ചു. പി.പി. ജോയി, ജോൺ എടക്കര, പോൾസൺ ജോസഫ്, മാത്യു ജോസഫ്, ജെയ്സൺ മോനാക്കുഴി, റോയി തോട്ടുപുറത്ത്, സി.ജെ. ടെന്നിസൺ തുടങ്ങിയവർ പ്രസംഗിച്ചു.