വെഞ്ഞാറമൂട്: ട്രെയിനിൽ നിന്ന് വീണ് മരിച്ച ഗൃഹനാഥന്റെ മൃതദേഹം കബറടക്കി. വെഞ്ഞാറമൂട് , പുതൂർ കിഴക്കുംകര വീട്ടിൽ, മുഹമ്മദ് റഫീക് (61) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 ന് വള്ളിക്കോട് ചുഴിയമ്പാറ വച്ചായിരുന്നു അപകടം. ഹേമാനഗർ പോലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചിരുന്നു. വെഞ്ഞാറമൂട് ജുമാ മസ്ജിത്തിൽ കബറടക്കം നടത്തി. ഭാര്യ: ജൂലിയാ ബിവി. മക്കൾ: ഹൈഫാറഫീക്, ഹൈമാ റഫീക്, ഹാറൂൺ റഫീക്.