+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി.​ല​ക്ഷ്മ​ണ​ൻ സ്മാ​ര​ക അ​വാ​ർ​ഡ് ല​ക്ഷ്മി​ക്ക്

കൊ​ല്ലം: പ്ര​സ്ക്ല​ബി​ന്‍റെ വി.​ല​ക്ഷ്മ​ണ​ൻ സ്മാ​ര​ക ജേ​ർ​ണ​ലി​സം അ​വാ​ർ​ഡി​ന് എം.​ല​ക്ഷ്മി അ​ർ​ഹ​യാ​യി. കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി​യി​ൽ നി​ന്ന് ടെ​ലി​വി​ഷ​ൻ ജേ​ർ​ണ​ലി​സ​ത്തി​ൽ 70 ശ​ത​മാ​ന​ത്തി​ല​ധി​ക
വി.​ല​ക്ഷ്മ​ണ​ൻ സ്മാ​ര​ക അ​വാ​ർ​ഡ് ല​ക്ഷ്മി​ക്ക്
കൊ​ല്ലം: പ്ര​സ്ക്ല​ബി​ന്‍റെ വി.​ല​ക്ഷ്മ​ണ​ൻ സ്മാ​ര​ക ജേ​ർ​ണ​ലി​സം അ​വാ​ർ​ഡി​ന് എം.​ല​ക്ഷ്മി അ​ർ​ഹ​യാ​യി. കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി​യി​ൽ നി​ന്ന് ടെ​ലി​വി​ഷ​ൻ ജേ​ർ​ണ​ലി​സ​ത്തി​ൽ 70 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കോ​ടെെ​യാ​ണ് പി​ജി ഡി​പ്ലോ​മ പാ​സാ​യ​ത്.
കൊ​ല്ലം പേ​രൂ​ർ വി​മ​ൽ ഭ​വ​നി​ൽ അ​പ്പു​ക്കു​ട്ട​ൻ​പി​ള്ള​യു​ടെ​യും മ​ണി​യ​മ്മ​യു​ടെ​യും മ​ക​ളാ​ണ്.
കൊ​ല്ലം പ്ര​സ്ക്ല​ബി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നും പ്ര​ശ​സ്ത പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച വി.​ല​ക്ഷ്മ​ണ​ന്‍റെ സ്മ​ര​ണാ​ർ​ഥം കൊ​ല്ലം പ്ര​സ്ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് 25,000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ്.
ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ ജേ​ർ​ണ​ലി​സം പ​രീ​ക്ഷ പാ​സാ​കു​ന്ന കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക്കാ​ണ് ഓ​രോ വ​ർ​ഷ​വും ജേ​ർ​ണ​ലി​സം അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ഒ​ന്പ​തി​ന് രാ​വി​ലെ 11ന് ​പ്ര​സ്ക്ല​ബി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ജേ​ർ​ണ​ലി​സം അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

റോഡിലെ കുഴി നികത്തണം

കൊല്ലം: ചിന്നക്കട-എസ്എംപി പാലസ് റോഡിൽ കെഎസ്ഇബി സെക്ഷൻ ഓഫീസിന് സമീപത്തെ വലിയ കുഴി നികത്താൻ അധികൃതർ തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.