+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ര്‍വൈ​എ​ഫ് ്‍ ചവറയിൽ പ്ര​തി​ഷേ​ധ​ മാ​ര്‍​ച്ച് ന​ട​ത്തി

ച​വ​റ: കൊ​റ്റ​ന്‍​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലേക്ക് ആ​ര്‍വൈഎ​ഫ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ല്‍ നി​ന്ന് ന​ല്‍​കി​യ ഗു​ണ​നി​ല​വാ​രം ​കു​
ആ​ര്‍വൈ​എ​ഫ്  ്‍   ചവറയിൽ പ്ര​തി​ഷേ​ധ​  മാ​ര്‍​ച്ച് ന​ട​ത്തി
ച​വ​റ: കൊ​റ്റ​ന്‍​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലേക്ക് ആ​ര്‍വൈഎ​ഫ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ല്‍ നി​ന്ന് ന​ല്‍​കി​യ ഗു​ണ​നി​ല​വാ​രം ​കു​റ​ഞ്ഞ ആ​ഹാ​രം ക​ഴി​ച്ച് പ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ ഏ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​താ​ധി​കാ​രി​ക​ളെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ര്‍​ച്ച്.​
കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച് ച​വ​റ പോ​ലീ​സ് സ്കൂ​ള്‍ ഗേ​റ്റി​ന് മു​ന്നി​ല്‍ വ​ച്ച് ത​ട​ഞ്ഞു.​ പ്ര​തി​ഷേ​ധ​ക്കാ​രും പ്ര​വ​ര്‍​ത്ത​ര​കും ത​മ്മി​ല്‍ ചെ​റി​യ രീ​തി​യി​ല്‍ ഉ​ന്തും ത​ള​ളും ന​ട​ന്നു.​ ജി​ല്ല പ്ര​സി​ഡ​ന്റ് എ​സ്. ലാ​ലു ഉ​ദ്ഘാ​ട​നം ചെ​യ്തു. ​കാ​ട്ടൂ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ വി​ഷ്ണു​മോ​ഹ​ന്‍, ഷാ​ന​വാ​സ്, ജ​യ​ല​ക്ഷ്മി, മോ​ഹ​ന്‍​ലാ​ല്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.​ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രും സ്കൂ​ള്‍ അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ആശു​പ​ത്രി​ക​ളി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ല്ല​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​റി​യി​ച്ചു അ​ധി​കൃ​ത​രു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.