കൊല്ലം: നീതിയിലധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കും വേണ്ട ി എല്ലാ മതങ്ങളും നിലകൊള്ളണമെന്ന് എം.നൗഷാദ് എംഎൽഎ അഭിപ്രായപ്പെട്ടു.
നാഷണൽ മുസ്ലീം കൗണ്‍സിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ കാഴ്ചപ്പാടിലാണു സർക്കാരും ഇടതുമുന്നണിയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്തിട്ടുള്ളത്. നീതീപൂർവമുള്ള ഒരു മതവിശ്വാസത്തേയും ഹനിക്കാൻ ഇടതുമുന്നണി തയാറാകില്ല.
ഇസ്ലാം മതത്തിലും ഒട്ടേറെ ദുരാചാരങ്ങൾ നിലനിന്നിരുന്നു. ഒറ്റപ്രാവശ്യം മൂന്ന് തലാക്ക് ചൊല്ലി വിവാഹമോചനം നടത്തുന്ന മുത്തലാഖ് സന്പ്രദായവും അതേപോലെ അറബികല്യാണവും ഇതിൽ ചിലതാണ്. കോടതിയും സർക്കാരും ഇടപെട്ട് നിരോധിച്ചു. ചില തൽപരകക്ഷികളുടെ എതിർപ്പ് ആദ്യം നേരിട്ടെങ്കിലും പ്രക്ഷോഭ മാർഗം സ്വീകരിക്കാതെ ക്രമേണ ഉൾക്കൊള്ളാൻ അവർ തയാറാകുന്നത് ശുഭോദാർഹമാണ്. ഡി-ലിറ്റ് ബിരുദം നേടിയ സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ.അബ്ദുൽ സലാമിനെ പൊന്നാട ചാർത്തി എം.നൗഷാദ് എംഎൽഎയും സംഘടനാ പ്രതിനിധികളും യോഗത്തിൽ അനുമോദിച്ചു.
സംഘടനാ സംസ്ഥാന കൗണ്‍സിൽ അംഗം സി.എ.ബഷീർകുട്ടിയുടെ വേർപാടിൽ യോഗം അനുശോചിച്ചു. എൻഎംസി സംസ്ഥാന പ്രസിഡന്റ് എ.റഹിംകുട്ടി അധ്യക്ഷത വഹിച്ചു. ജെഎംഅസ്ലം, പ്രഫ.അബദുൽസലാം, എം.എ.ബഷീർ, എം.കോയാക്കുട്ടി, എച്ച്.അബ്ദുൽ ഖാദർ, ഇ.അബ്ദുൽ സമദ്, കെ.യു.മുഹമ്മദ് മുസ്തഫ, ഇ.നുജൂം, നെടുന്പന ജാഫർ, എസ്.സലാവുദീൻ, ഷെറഫ് കുണ്ട റ, എം.അബ്ദുൽ റഷീദ്, സുഹർബാൻ റാവുത്തർ, എൻ.ലത്തീഫ, എസ്.ഷാഹിദ, എൽ.നബീസത്ത്, എ.മുംതാസ് ബീഗം, എന്നിവർ പ്രസംഗിച്ചു.
നാമജപ യജ്ഞം നടത്തി
പുനലൂർ: പാണ്ഡവൻ പാറ ക്ഷേത്രഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഉറുകുന്നിൽ നാമജപ യജ്ഞം നടന്നു. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് സുരേഷ് മോഹൻ, മനോഹരൻ ഇടത്തുണ്ടിൽ, ക്ഷേത്രം മേൽശാന്തി സോമനാഥൻ പോറ്റി, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.