കോഴിക്കോട്: ഗുഡ്സ് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മരിച്ചു. പുതിയപാലം ഭഗവതിപടന്നയിൽ അസ്ലാസിന്റെ മകൻ മുഹമ്മദ് ഫൗമിൻ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വീടിന് മുന്നിൽവെച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.
ജുബീനയാണ് ഫൗമിന്റെ മാതാവ്. സഹോദരങ്ങൾ: മുഹമ്മത് ഇൻത്സാൻ, മുഹമ്മദ് അസ്ലൻ. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കബറടക്കം ഇന്ന് 11.30 ന് കണ്ണംപറമ്പ് ശ്മശാനത്തിൽ.