കോട്ടയം: ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് 12, 13, 14 തീയതികളിൽ രാവിലെ ആറു മുതൽ നാട്ടകം-തിരുവാതുക്കൽ റോഡിൽ (പാറേച്ചാൽ ബൈപാസ് റോഡ്) നടക്കും. അഡ്മിഷൻ ടിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്ത് അതിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തും തീയതിയിലും ഉദ്യോഗാർഥികൾ നാട്ടകം സിമന്റ്കവലയ്ക്കു സമീപം എത്തണം. വിശദവിവരങ്ങൾ പ്രൊഫൈലിൽ ലഭ്യമാണ്.