+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​​ൾ ക​​ലോ​​ത്സ​​വം കി​​ട​​ങ്ങൂ​​രി​​ൽ; സെ​​ന്‍റ് മേ​​രീ​​സും എ​​ൻ​​എ​​സ്എ​​സും വേ​​ദി

കോ​​ട്ട​​യം: കോ​​ട്ട​​യം റ​​വ​​ന്യൂ ജി​​ല്ലാ ഹൈ​​സ്കൂ​​ൾ, ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ക​​ലോ​​ത്സ​​വം പാ​​ലാ വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​യി​​ലെ കി​​ട​​ങ്ങൂ​​രി​​ൽ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​ന​​മ
സ്കൂ​​ൾ ക​​ലോ​​ത്സ​​വം കി​​ട​​ങ്ങൂ​​രി​​ൽ;   സെ​​ന്‍റ് മേ​​രീ​​സും എ​​ൻ​​എ​​സ്എ​​സും വേ​​ദി
കോ​​ട്ട​​യം: കോ​​ട്ട​​യം റ​​വ​​ന്യൂ ജി​​ല്ലാ ഹൈ​​സ്കൂ​​ൾ, ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ക​​ലോ​​ത്സ​​വം പാ​​ലാ വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​യി​​ലെ കി​​ട​​ങ്ങൂ​​രി​​ൽ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​ന​​മാ​​യി. പാ​​ലാ​​യി​​ൽ ന​​ട​​ത്താ​​ൻ തു​​ട​​ക്ക​​ത്തി​​ൽ ആ​​ലോ​​ചി​​ച്ചി​​രു​​ന്ന ക​​ലാ​​മേ​​ള കി​​ട​​ങ്ങൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സ്, എ​​ൻ​​എ​​സ്എ​​സ് എ​​ച്ച്എ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ 16, 17 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ കി​​ട​​ങ്ങൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി​​എ​​സും വേ​​ദി​​യാ​​കും. ര​​ച​​നാ മ​​ത്സ​​ര​​ങ്ങ​​ൾ 12 മു​​ത​​ൽ 15 വ​​രെ കി​​ട​​ങ്ങൂ​​രി​​ൽ ന​​ട​​ത്തും. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ലാ​​ണു തീ​​രു​​മാ​​നം. സ്കൂ​​ളി​​ലെ വി​​വി​​ധ ഹാ​​ളു​​ക​​ളി​​ലാ​​യി മ​​ത്സ​​രം ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​ൽ പു​​റ​​ത്തു പ​​ന്ത​​ൽ വേ​​ണ്ടി​​വ​​രി​​ല്ലെ​​ന്നാ​​ണ് സം​​ഘാ​​ട​​ക സ​​മി​​തി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്.
സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യു​​ണ്ടെ​​ങ്കി​​ലും 16, 17 തീ​​യ​​തി​​ക​​ളി​​ൽ മ​​ത്സ​​രാ​​ർ​​ഥി​​ക​​ൾ​​ക്കും കൂ​​ടെ​​യെ​​ത്തു​​ന്ന അ​​ധ്യാ​​പ​​ക​​ർ​​ക്കും സം​​ഘാ​​ട​​ക​​ർ​​ക്കും ഭ​​ക്ഷ​​ണം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് അ​​ഭി​​പ്രാ​​യ​​മു​​ണ്ടാ​​യ​​ത്. ഭ​​ക്ഷ​​ണം സം​​ബ​​ന്ധി​​ച്ച അ​​ന്തി​​മ തീ​​രു​​മാ​​നം തി​​ങ്ക​​ളാ​​ഴ്ച​​ത്തെ യോ​​ഗ​​ത്തി​​ലു​​ണ്ടാ​​കും. വി​​ളം​​ബ​​ര ഘോ​​ഷ​​യാ​​ത്ര ഒ​​ഴി​​വാ​​ക്കും. വി​​ധി​​നി​​ർ​​ണ​​യ​​ത്തെ​​ച്ചൊ​​ല്ലി പ​​രാ​​തി​​യും ക​​യ്യാ​​ങ്ക​​ളി​​യും ഒ​​ഴി​​വാ​​ക്കാ​​ൻ പ്ര​​ഗ​​ത്ഭ​​രാ​​യ വി​​ധി​​ക​​ർ​​ത്താ​​ക്ക​​ളെ എ​​ത്തി​​ക്ക​​ണ​​മെ​​ന്നും അ​​ർ​​ഹ​​മാ​​യ വേ​​ത​​നം ന​​ൽ​​ക​​ണ​​മെ​​ന്നു​​മാ​​ണു തീ​​രു​​മാ​​നം. വി​​വി​​ധ സ്കൂ​​ളു​​ക​​ളി​​ൽ നി​​ന്നാ​​യി ആ​​റാ​​യി​​രം വി​​ദ്യാ​​ർ​​ഥി​​ക​​ൾ വി​​വി​​ധ മ​​ത്സ​​ര ഇ​​ന​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും. അ​​ടു​​ത്ത​​യാ​​ഴ്ച കി​​ട​​ങ്ങൂ​​രി​​ൽ വി​​പു​​ല​​മാ​​യ ആ​​ലോ​​ച​​നാ സ​​മ്മേ​​ള​​നം സം​​ഘ​​ടി​​പ്പി​​ക്കും.