പാലക്കാട്: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ നേതൃത്വം നൽകുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ജില്ലാ ശാസ്ത്രമേള ഏഴിന് രാവിലെ ഒന്‍പതിന് വെണ്ണക്കര ഗവ .ഹൈസ്കൂളിൽ നടക്കും. പത്തിനും പതിനേഴിനും വയസ്സിനിടയിലുള്ള കുട്ടികളുടെ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ രണ്ടു വേദികളിലായിരിക്കും മത്സരം നടക്കുക.
പാലക്കാട്, മണ്ണാർക്കാട് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ പരിസ്ഥിതി സംരക്ഷണം പരിസര ശുചിത്വം ആരോഗ്യമുള്ള നാടിന് എന്ന ലക്ഷ്യംവച്ചു കൊണ്ട് അഞ്ച് ഉപവിഷയങ്ങളിലായാണ് കുട്ടികൾ അവരുടെ കണ്ടെത്തലുകൾ പദ്ധതി രൂപണ അവതരിപ്പിക്കുക. ഇവിടെ കണ്ടെത്തുന്ന ബാല ശാസ്ത്രജ്ഞരെ സംസ്ഥാനതലത്തിലേക്കയക്കും അവിടുന്ന് 16 ടീമിനെ ഡിസംബർ അവസാനം നടക്കുന്ന ദേശീയ മത്സരത്തിലേക്കും. ദേശീയ തലത്തിൽ തീരഞ്ഞെടുക്കപ്പെടുന്നവരെ ബാല ശാസ്ത്രജ്ഞരായി പ്രഖ്യാപിക്കുകയും അവരുടെ കണ്ടെത്തലുകൾ യാഥാർഥ്യമാക്കാൻ ആവശ്യമായ പരിശീലനം മുതൽ മുഴുവൻ ചിലവും സർക്കാർ വഹിക്കും.