പാലക്കാട്: സർക്കാർ അംഗീകൃത സ്ഥാപനമായ കെൽട്രോണിൽ പ്രഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് ടെക്നിക്സ് (ഒരു വർഷം), ഡിപ്ലോമ ഇൻ കന്പ്യൂട്ടർ ആപ്ലികേഷൻ (ആറുമാസം), കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കെൽട്രോണ്‍ നോളെജ് സെന്ററിൽ നേരിട്ട് എത്തണം. ഫോണ്‍: 04912504599, 9847597587.
പുസ്തകങ്ങൾ ശേഖരിച്ചു
പാലക്കാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ മഹാപ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട ലൈബ്രറികൾക്കായി സാംസ്കാരിക ജാഥയിൽ പുസ്തക ചലഞ്ചിലൂടെ 12,185 പുസ്തകങ്ങൾ ശേഖരിച്ചു. ജാഥാ ക്യാപ്റ്റൻ സംസ്ഥാന ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ ജില്ലയിലെ ഗ്രന്ഥശാലാ പ്രവർത്തകരെ അഭിനന്ദിച്ചു. ആകെ 8,21,309 രൂപ മുഖവിലയുള്ള പുസ്തകങ്ങളാണ് ശേഖരിച്ചതെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. ആറുകേന്ദ്രങ്ങളിലെയും ജാഥാ സ്വീകരണ ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി.