പാലക്കാട്: മൂന്നാമത് ദേശീയ ആയൂർവേദ ദിനാചരണാഘോഷത്തിന്റെ ഒൗദ്യോഗിക ഉദ്ഘാടനം പാലക്കാട് ജില്ലാ ആയൂർവേദ ആശുപത്രിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് നിർവഹിച്ചു. വൃദ്ധജന പരിപാലന പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ സിന്ധു അധ്യക്ഷത വഹിച്ചു. ദേശീയ ആയൂർവേദ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ഉപന്യാസ മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ഒന്നാം സ്ഥാനം ലഭിച്ചത് സെന്റ് തെരേസ്സ എച്ച് എസ് എസ്സിലെ ജെ ജൊവീന പാലിശ്ശേരിക്കായിരുന്നു. ജില്ലാ ആയൂർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓപീസർ ഡോ. മനോജ് വി തോമസ് ,സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ജയകൃഷ്ണൻ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഗീതാറാണി എന്നിവർ പ്രസംഗിച്ചു.