ചിറ്റൂർ: കൊഴിഞ്ഞാന്പാറയിൽ ഉറങ്ങി കിടക്കുകയായിരുന്ന രണ്ടു വീട്ടമ്മമാരു ടെ കഴുത്തിൽ നിന്നും ഏഴുപവൻ മാല കവർന്നതായി പോലീസിൽ പരാതി .പരിശിക്കൽ ഫ്രാൻസിലാസ്(38) സമീപവാസി പീറ്റർ അജ്ഞലി(40) എന്നി വരുടെ കഴുത്തിൽ നിന്നും ഇന്നലെ പുലർച്ചെയാണ ്ആഭരണ കവർച്ച നട ന്നിരിക്കുന്നത്. ഫ്രാൻസി ലാസിന്റെ രണ്ടും പീറ്റർ അജ്ഞലിയുടെ അഞ്ചു പവൻ മാലയുമാണ് കവർന്നിരിക്കുന്നത്. രണ്ടു വീട്ടുകാരും കാറ്റു ലഭിക്കുന്ന തിനു വേണ്ടി മുൻവാതിൽ തുറന്ന വെച്ചവഴിയിലൂടെയാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. ഇരുവരുടേയും പരാതിയിൽ കൊഴിഞ്ഞാന്പാറ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.