നെന്മാറ: പോത്തുണ്ടി മാട്ടായിലുണ്ടായ സംഘർഷത്തിൽ ദന്പതികൾഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. മാട്ടായി സ്വദേശിയായ ബൈജു(43),ഭാര്യ സജിത(28), പോത്തുണ്ടി തിരുത്തംപാടം പ്രണവ്(25) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ പ്രണവ് കഞ്ചാവ്, മോഷണം തുടങ്ങി ഒട്ടേറെകേസുകളിലെ പ്രതിയാണെന്നു നെന്മാറ പൊലീസ് പറഞ്ഞു. പരുക്കേറ്റ ബൈജുവിനെയും ഭാര്യയെയും പാലക്കാട് സ്വകാര്യ ആശുപത്രിയിലും പ്രണവിനെ തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ നിന്നും മൊഴിയെടുത്ത പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. ബൈജുവിനെ അന്വേഷിച്ചു വീട്ടിലെത്തിയ പ്രണവ് ഭാര്യ സജിതയോടു മോശമായി പെരുമാറിയെന്നും ചോദ്യം ചെയ്തതിനെ തുടർന്നാണു പരിക്കേറ്റെന്നുമാണു പരാതി.