തിരുവല്ല: നഗരസഭയിൽ ബിജെപിയുമായി ഒരു ധാരണയ്ക്കും യുഡിഎഫ് ശ്രമിച്ചിട്ടില്ലെന്ന് ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ. ചെയർമാൻ തെരഞ്ഞെടുപ്പിൽ ബിജെപി വിട്ടുനിൽക്കുകയാണുണ്ടായത്.
കേരള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം അട്ടിമറിച്ച് കുറ്റൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റു സ്ഥാനം നിലനിർത്താൻ ബിജെപിയെ സഹായിച്ചതിന്റെ ജാള്യത മറയ്ക്കാനാണ് അസത്യ പ്രചാരണം നടത്തുകയാണെന്നും ചെറിയാൻ പറഞ്ഞു.
കുറ്റൂർ പഞ്ചായത്തിൽ ബിജെപി പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തെ പിന്തുണയ്ക്കാൻ പാർട്ടി കമ്മിറ്റികൾ കൈക്കൊണ്ട് തീരുമാനം പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ അറിവോടെയായിരുന്നുവെന്നും ഇതു മറികടന്ന് വിപ്പു നൽകിയ വിക്ടർ ടി. തോമസ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുകയായിരുന്നുവെന്നും
സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ചെറിയാൻ പോളച്ചിറയ്ക്കൽ കുറ്റപ്പെടുത്തി.