തിരുവല്ല: കല്ലിശേരിയിൽ നിന്നുള്ള പൈപ്പു ലൈനിൽ പണികൾ ആരംഭിച്ചതിനേ തുടർന്ന് ജലവിതരണം മുടങ്ങും.
അഞ്ചുദിവസത്തേക്കാണ് തിരുവല്ല, ചങ്ങനാശേരി നഗരപ്രദേശങ്ങളിലടക്കം ജലവിതരണം നിർത്തിവയ്ക്കുന്നത്. കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലും ജലവിതരണം ഭാഗികമായി മുടങ്ങും.വൈഎംസിഎ റോഡിൽ തീപ്പനി മേൽപ്പാലത്തിനു സമീപം മുതൽ റെയിൽവേ സ്റ്റേഷനിലേക്കു തിരിയുന്ന ഭാഗംവരെയാണ് പൈപ്പ് മാറ്റുന്നത്.
പഴയ 700 എംഎം പൈപ്പ് മുറിച്ചുനീക്കിയശേഷം പുതിയതു സ്ഥാപിക്കാനാണ് പദ്ധതി. റോഡ് വെട്ടിപ്പൊളിച്ചാണ് പൈപ്പ് സ്ഥാപിക്കുന്നത്.
തീപ്പനി പാലം മുതൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പണികൾ നടക്കുന്ന ഭാഗത്തെ ഗതാഗതവും നിരോധിച്ചു. ടികെ റോഡിലൂടെ വരുന്നവർ നഗരത്തിലെത്തി ദീപ ജംഗ്ഷൻ, മല്ലപ്പള്ളി റോഡു വഴി റെയിൽവേ സ്റ്റേഷനിലെത്തണം. മല്ലപ്പള്ളി റോഡിൽ നിന്ന് ടികെ റോഡിൽ പ്രവേശിക്കേണ്ടവർ നഗരത്തിലൂടെ എസ്്സിഎസ് ജംഗ്ഷനിലെത്തി പോകണമെന്നുമാണ് നിർദേശം.