കൊല്ലപ്പള്ളി: കൊല്ലപ്പള്ളി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാന്പ് 11 നു രാവിലെ ഒന്പതു മുതൽ 12 വരെ ലയൺസ് ക്ലബ് ഹാളിൽ നടത്തും. കെ.എം. മാണി എംഎൽഎ ക്യാന്പ് ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് പ്രസിഡന്റ് പ്രഫ. പ്രമോദ് ജോസഫ് അധ്യക്ഷത വഹിക്കും. ബിന്നി ചോക്കാട്ട്, സണ്ണി അഗസ്റ്റിൻ, പി.ആർ. ഹരികുമാർ, കെ.ജെ. രാജു, ബിന്ദു ബിനു, ബി. ഹരിദാസ് എന്നിവർ പ്രസംഗിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. സ്കൂൾ കുട്ടികൾക്കു പ്രത്യേക വിഭാഗം ഉണ്ടായിരിക്കും. ഫോൺ: 9745345897..