പാലാ: വിശ്വാസസംരക്ഷണത്തിനും വർഗീയതയ്ക്കുമെതിരേ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നയിക്കുന്ന പ്രചാരണ പദയാത്ര വിജയിപ്പിക്കുന്നതിന് ഐഎൻടിയുസി പാലാ നിയോജകമണ്ഡലം പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. ജോസഫ് വാഴയ്ക്കൻ എക്സ് എംഎൽഎ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലംപറന്പിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ബിജു പുന്നത്താനം, റോയി എലിപ്പുലിക്കാട്ട്, സെബാസ്റ്റ്യൻ പാറയ്ക്കൽ, അഡ്വ. ബൈജു എടപ്പാടികരോട്ട്, കെ.സി. ജേക്കബ് കുന്നപ്പള്ളിൽ, ബെന്നി തോമസ് വട്ടക്കുന്നേൽ, അപ്പച്ചൻ കളറുപാറ, ഷാജി വാക്കപ്പുലത്ത്, ഹരിദാസ് അടിമത്തറ, അനിൽ മാധവപ്പള്ളി, തോമസുകുട്ടി നെച്ചിക്കാട്ട്, ആർ. മനോജ്, വിനു അറയ്ക്കൽ, സന്തോഷ് മണർകാട്, ഷാജി ആന്റണി, രാജപ്പൻ പന്ന്യാലിൽ, ഉണ്ണി കുളപ്പുറത്ത്, ടോം തറപ്പേൽ, തോമസ് കിഴക്കേക്കര, ബെന്നി മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.