പാലാ: പാലാ നഗരസഭയിൽ സംസ്ഥാന സാമൂഹ്യ നീതിവകുപ്പിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കുവേണ്ടി നടപ്പിലാക്കുന്ന സായംപ്രഭയുടെ യൂണിറ്റ് ആരംഭിക്കുന്നു. സിവിൽ സ്റ്റേഷന് സമീപമുള്ള നഗരസഭ ഓപ്പൺ സ്റ്റേജിൽ ഇന്നു രാവിലെ 10.30 നു പദ്ധതിയുടെ ഉദ്ഘാടനം കെ.എം. മാണി എംഎൽഎ നിർവഹിക്കും.
ഉറ്റവരുടെ ജീവിതത്തിരക്കിനിടയിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങൾക്കു കരുതലും ആശ്വാസവുമേകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പകൽസമയങ്ങളിൽ മക്കൾ ജോലിക്കും കൊച്ചുമക്കൾ സ്കൂളുകളിലും പോയിക്കഴിഞ്ഞാൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് വീടുകളിൽ പലപ്പോഴും വയോജനങ്ങൾ കഴിയുന്നത്. ഇതിൽനിന്നുമുള്ള മോചനമാണ് സായംപ്രഭ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
എല്ലാ ദിവസവും വയോജനങ്ങൾക്ക് സിവിൽ സ്റ്റേഷനു സമീപമുള്ള നഗരസഭ ഓപ്പൺ സ്റ്റേജിൽ ഒത്തുചേരുന്നതിന് എല്ലാ സൗകര്യവും ഒരുക്കിയിട്ടുള്ളതായി ചെയർപേഴ്സൺ പ്രഫ. സെലിൻ റോയി അറിയിച്ചു.