എരുമേലി : ചിത്തിര ആട്ട തിരുനാളിന് ഇന്നലെ വൈകുന്നേരം അഞ്ചിന് ശബരിമല നട തുറന്നപ്പോൾ എരുമേലിയിൽ അഖണ്ഡ നാമജപ യജ്ഞത്തിന് ദീപക്കാഴ്ചയോടെ തുടക്കമായി. നട അടയ്ക്കുന്ന ഇന്ന് രാത്രി പത്തിനാണ് യജ്ഞം സമാപിക്കുക. ശബരിമല യുവതി പ്രവേശന വിഷയത്തിൽ ആരംഭിച്ച സമരത്തിന് ഐക്യദാർഢ്യമായാണ് വലിയമ്പലത്തിൽ നാമജപ യജ്ഞം ആരംഭിച്ചത്. ശബരിമല കർമസമിതി ജില്ലാ പ്രസിഡന്റും ഹിന്ദു ചേരമർ മഹാസഭ സംസ്ഥാന പ്രസിഡന്റുമായ പി.എസ്. പ്രസാദ് ഉത്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി, അനിയൻ എരുമേലി, പി.പി. പെരിശേരി പിള്ള, ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.