ഏറ്റുമാനൂർ: നഗരത്തിലെയും നഗരസഭ പ്രദേശത്തെയും മുഴുവൻ ഖര, ജൈവ, പ്ലാസ്റ്റിക്ക് മാലിന്യങ്ങളെയും തുടച്ചു നീക്കാൻ ഏറ്റുമാനൂർ നഗരസഭയുടെ നേതൃത്വത്തിൽ ഹരിതകർമസേന സജ്ജമായി. എഴുപതോളം പേർ വരുന്ന സംഘത്തിന് മൂന്നു ദിവസത്തെ പരിശീലനം നല്കിയിട്ടുണ്ട്. 17 നാണ് ഹരിത കർമസേന അംഗങ്ങൾക്ക് യൂണിഫോം, ഐഡി കാർഡ് എന്നിവ നൽകി പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നത്.
പ്രധാനമായും കുടുംബശ്രീ സംഘങ്ങളിൽ നിന്നുമാണ് എഴുപത് പേരെയും തെരഞ്ഞെടുത്തത്. ഇവർ വീടുകളിൽ നേരിട്ട് എത്തി എല്ലാ വിധത്തിലുമുള്ള മാലിന്യങ്ങൾ ശേഖരിച്ച് ഏറ്റുമാനൂരിൽ ഇതിനായി പ്രത്യേകം തയാറാക്കിയ ഷെഡിൽ എത്തിക്കും. ഇവിടെ വച്ച് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കും.
ഇതോടെ ഏറ്റുമാനൂർ നഗരസഭയിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഡീസലിൽ ബൈക്കുകൾ തെന്നിമറിഞ്ഞു
പാന്പാടി: വട്ടമലപ്പടിയിൽ റോഡിൽ ഡീസൽ വീണു ബൈക്കുകൾ തെന്നിമറിഞ്ഞു. ഇന്നലെ രാവിലെ 11-നായിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി റോഡിലെ ഡീസൽ കഴുകി വൃത്തിയാക്കി.