+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ ​​ഇ ട്രോ​​ഫി: ബാ​​സ്ക​​റ്റ്- വോ​​ളി ഫൈ​​ന​​ൽ ഇ​​ന്ന്

മാ​​ന്നാ​​നം: കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ട്രോ​​ഫി​​ക്കു വേ​​ണ്ടി​​യു​​ള്ള 20ാമ​​ത് വോ​​ളി​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റും, 16ാമ​​ത് ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റും ആ​​വേ​​ശ്വ​​ജ്ജ​​ല​
കെ ​​ഇ ട്രോ​​ഫി:  ബാ​​സ്ക​​റ്റ്- വോ​​ളി  ഫൈ​​ന​​ൽ ഇ​​ന്ന്
മാ​​ന്നാ​​നം: കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ട്രോ​​ഫി​​ക്കു വേ​​ണ്ടി​​യു​​ള്ള 20-ാമ​​ത് വോ​​ളി​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റും, 16-ാമ​​ത് ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റും ആ​​വേ​​ശ്വ​​ജ്ജ​​ല​​മാ​​യ സ​​മാ​​പ​​ന​​ത്തി​​ലേ​​ക്ക്. ഇ​​ന്ന് രാ​​വി​​ലെ 9.30ന് ​​ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തോ​​ടെ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് കൊ​​ടി​​യി​​റ​​ങ്ങും.
ഇ​​ന്ന​​ലെ ന​​ട​​ന്ന വോ​​ളി​​ബോ​​ൾ സെ​​മി​​ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം ഗി​​രി​​ദീ​​പം സ്കൂ​​ൾ 25-20, 25-19, 20-25, 25-23 എ​​ന്ന സ്കോ​​റി​​ന് പേ​​രാ​​മം​​ഗ​​ലം എ​​സ്ഡി​​വി എ​​ച്ച്എ​​സ്എ​​സി​​നെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സ് ബ​​ത്തേ​​രി 25-18, 25-20, 25-17 എ​​ന്ന സ്കോ​​റി​​ന് ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ച്ച്എ​​സ്എ​​സ് പാ​​യ​​ന്പ്ര​​യെ​​യും കോ​​ഴി​​ക്കോ​​ട് നാ​​ഷ​​ണ​​ൽ എ​​ച്ച്എ​​സ്എ​​സ് 25-23, 25-14, 15-25, 25-12 എ​​ന്ന സ്കോ​​റി​​ന് തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​ധ​​വ വി​​ലാ​​സം എ​​ച്ച്എ​​സ്എ​​സ്നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു.
ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ബാ​​സ്ക്ക​​റ്റ്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ് എ​​ച്ച്എ​​സ്. 82-67 എ​​ന്ന സ്കോ​​റി​​ന് തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ച്ച്എ​​സ്എ​​സ്നെ​​യും ഇ​​ടു​​ക്കി ഷാന്താ​​ൾ ജ്യോ​​തി പ​​ബ്ലി​​ക് സ്കൂ​​ൾ 80-69 എ​​ന്ന സ്കോ​​റി​​ന് പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫ്സ് സ്കൂ​​ളി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്ന് ന​​ട​​ക്കും.
ഇ​​ന്ന് രാ​​വി​​ലെ 9.30ന് ​​മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മാ​​ധി​​പ​​ൻ ഫാ. ​​സ്ക​​റി​​യ എ​​തി​​രേ​​റ്റ് സി​​എം​​ഐ യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​ശ​​സ്ത സി​​നി​​മാ​​താ​​രം വീ​​ണ നാ​​യ​​ർ വി​​ജ​​യി​​ക​​ൾ​​ക്ക് ട്രോ​​ഫി​​ക​​ളും കാ​​ഷ് അ​​വാ​​ർ​​ഡും വി​​ത​​ര​​ണം ചെ​​യ്യും.
അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മേ​​രി​​ക്കു​​ട്ടി സെ​​ബാ​​സ്റ്റ്യ​​ൻ, കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ മ​​ഹേ​​ഷ് ച​​ന്ദ്ര​​ൻ, കെ.​​ഇ. കോ​​ളേ​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ആ​​ന്‍റ​​ണി തോ​​മ​​സ്, കെ.​​ഇ. സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ, പി​​ടി​​എ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ​​ന്ധ്യ ജി. ​​കു​​റു​​പ്പ്, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രാ​​യ ഫാ. ​​സേ​​വ്യ​​ർ അ​​ന്പാ​​ട്ട് സി​​എം​​ഐ, ഷാ​​ജി ജോ​​ർ​​ജ്, സ്റ്റാ​​ഫ് പ്ര​​തി​​നി​​ധി പി.​​ജെ. കു​​ര്യ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.