കോട്ടയം: കേന്ദ്ര ഗവണ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരേ കേരള ട്രേഡ് യൂണിയൻ കോണ്‍ഗ്രസി(എം)ന്റെ നേതൃത്വത്തിൽ സമരം നടത്തുമെന്ന് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് പുത്തോറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് മുസലിയാർ കുന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. കുരീപ്പുഴ ഷാനവാസ്, സാനിച്ചൻ മൂഴയിൽ, പൗലോസ് കടന്പംകുഴി, ടോമി, എ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
വില്ലുവണ്ടിയാത്ര വാർഷികം
ഏറ്റുമാനൂർ : കേരള പുലയർ മഹാസഭ ഏറ്റുമാനൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ വില്ലുവണ്ടിയാത്ര വിപ്ലവത്തിന്റെ 125 -ാമത് വാർഷികം ഇന്ന് ആഘോഷിക്കും. പട്ടിത്താനം ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഏറ്റുമാനൂർ മുൻസിപ്പൽ മൈതാനിയിൽ എത്തിച്ചേരും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം കെ. സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്യും.