പെരുവ: ശബരിമല വിശ്വാസങ്ങളെയും ഹൈന്ദവാചാരങ്ങളെയും തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു ബിജെപി നാമജപ കൂട്ടായ്മയും സമ്മേളനവും നടത്തി. മുളക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവയിൽ നടന്ന യോഗം ബിജെപി സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.മധു അധ്യക്ഷത വഹിച്ചു. സുദീപ് നാരായണൻ, അനിൽ കൈമാലിൽ, സന്ധ്യാ അനിൽ, ജോയി വർഗീസ്, സന്തോഷ് പുന്നക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.
നാമജപ ഘോഷയാത്ര ഇന്ന്
കല്ലറ: 395-ാം നന്പർ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നാമജപ ഘോഷയാത്ര ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കും. കരയോഗം മന്ദിരാങ്കണത്തിൽ നിന്നു കല്ലറക്കാവ് ക്ഷേത്രത്തിലേക്കാണ് ഘോഷയാത്ര നടക്കുക. കരയോഗം പ്രസിഡന്റ് ടി.ആർ. ശിവശങ്കരപ്പിള്ള ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.