+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ടൗ​ൺ സ​ർ​വീ​സ് അ​നു​വ​ദി​ക്ക​ണമെന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്ക് നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്ഥാ​ന​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി ന​ഗ​ര​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ടൗ​ൺ സ​ർ​വീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ  ടൗ​ൺ സ​ർ​വീ​സ്  അ​നു​വ​ദി​ക്ക​ണമെന്ന്
കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്ക് - നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്ഥാ​ന​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി ന​ഗ​ര​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ടൗ​ൺ സ​ർ​വീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യം ജി​ല്ല​യി​ലെ മ​റ്റ് നാ​ല് താ​ലൂ​ക്കാ​സ്ഥാ​ന​ങ്ങ​ളി​ലും ടൗ​ൺ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​ട്ട് കാ​ല​ങ്ങ​ളാ​യെ​ങ്കി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യെ മാ​ത്രം അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി വി​ക​സ​ന സ​മി​തി യോ​ഗം ചൂ​ണ്ടി കാ​ട്ടി. മ​ന്ത്രി​മാ​ര​ട​ക്കം അ​ധി​കൃ​ത​ർ​ക്ക് പ​ല ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത സ്ഥി​തി​യാ​ണ്.
കാ​ഞ്ഞി​ര​പ്പ​ള്ളി കോ​വി​ൽ ക​ട​വ് - കെ​എം​എ ജം​ഗ്ഷ​ൻ - പാ​റ​ക്ക​ട​വ് ടോ​പ്പ് - ന​രി​വേ​ലി, - വി​ല്ല​ണി - ആ​ന​ക്ക​ല്ല് എ​റി​കാ​ട്-​തു​മ്പ​മ​ട - ത​മ്പ​ല​ക്കാ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ണാ​റ​ക്ക​യം - പ​ന​ച്ചേ​പ്പ​ള്ളി-​കൂ​വ​പ്പ​ള്ളി-​കാ​രി​കു​ളം - പാ​ല​ന്പ്ര, കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ണാ​റ​ക​യം - അ​ഞ്ചി​ലി​പ്പ - വി​ഴി​ക്കി​ത്തോ​ട് - ചേ​ന​പ്പാ​ടി -ക​രി​ക്കാ​ട്ടൂ​ർ-​മ​ണി​മ​ല തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ൽ ടൗ​ൺ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചാ​ൽ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ‌
ചെ​യ​ർ​മാ​ൻ ഇ​ക്ബാ​ൽ ഇ​ല്ല​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​പി. ഷി​ഹാ​ബു​ദീ​ൻ വാ​ളി​ക്ക​ൽ, വി.​എ​സ്. സ​ലേ​ഷ് വ​ട​ക്കേ​ട​ത്ത്, അ​പ്പ​ച്ചാ​യി പു​തു​പ്പ​റ​മ്പി​ൽ, എം.​കെ. സ​ജി​ലാ​ൽ മാ​മൂ​ട്ടി​ൽ, വി.​എ​സ്. ശ്രീ​ലേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.